തിരുവനന്തപുരം: കുഞ്ചൻനമ്പ്യാർ സ്‌മാരക സമിതി സാഹിത്യോത്സവവും കുഞ്ചൻ നമ്പ്യാർ അവാർഡ് സമർപ്പണവും 13ന് രാവിലെ 11ന് തിരുവനന്തപുരം പ്രസ്ക്ലബിൽ നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ സമഗ്ര സംഭവനയ്ക്കുള്ള കുഞ്ചൻ നമ്പ്യാർ അവാർഡ് പെരുമ്പടവം ശ്രീധരന് സമ്മാനിക്കും. കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ കുഞ്ചൻനമ്പ്യാർ സ്‌മാരക പ്രഭാഷണവും സാഹിത്യോത്സവത്തിന്റെ ഓൺലൈൻ ഉദ്ഘാടനവും നിർവഹിക്കും.
വിവിധ മേഖലകളിലെ പ്രതിഭകളായ എസ്. ഗീതാഞ്ജലി, സ്‌മിത ദാസ്, ടി.വി.സജിത്,സ്റ്റെല്ല മാത്യു,ശ്യാം തറമേൽ,ഡോ.കാർത്തിക എസ്.ബി, മോഹൻദാസ് സൂര്യനാരായണൻ, ബർഗ് മാൻ തോമസ്, പ്രശാന്ത് വിസ്‌മയ, രശ്‌മി ശെൽവരാജ് എന്നിവർക്കുള്ള പുരസ്‌കാരങ്ങളും വി.മുരളീധരൻ സമ്മാനിക്കും.സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻനായർ,ഡി.അനിൽകുമാർ,ജയശ്രീ ചന്ദ്രശേഖരൻനായർ, ഉണ്ണി അമ്മയമ്പലം, ജി.എസ് അഥീന എന്നിവർ പങ്കെടുക്കും.