നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ രൂപീകരണ കാഞ്ഞിരംകുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സമിതി രക്ഷാധികാരിയായിരുന്ന രാജഗുരു പാലിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. അഡ്വ. ആർ.ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കുന്നത്തുകാൽ ബാലകൃഷ്ണപിള്ള, നെയ്യാറ്റിൻകര ജയചന്ദ്രൻ, ബാബു രാജേന്ദ്രപ്രസാദ്,കരിച്ചൽ ഗോപാലകൃഷ്ണൻ, തൈക്കാട്ട്ചന്ദ്രൻ, ആന്റണി, ബി.ആർ. അനിൽകുമാർ, നെല്ലിമൂട് ശ്രീകുമാർ, ജോണി രാജ്, ചന്ദ്രമോഹൻ, കാഞ്ഞിരംകുളം സുകുമാരൻ, വലിയവിള രത്നകുമാർ, കാഞ്ഞിരംകുളം ശരത്, ചന്ദ്രശേഖരൻ, കാരോട് പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു