
പൂവാർ: തിരുപുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും, മഹിളാ കോൺഗ്രസ് നേതാവുമായ എസ്.എസ്. മിനി കോൺഗ്രസിൽ നിന്ന് രാജിവച്ച് എൻ.സി.പി.യിൽ ചേർന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്റും കേരള വനം വികസന കോർപ്പറേഷൻ ചെയർപേഴ്സണുമായ ലതികാ സുഭാഷ് സ്വീകരിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ജില്ലാ പ്രസിഡന്റ് തിരുപുറം ഗോപൻ, എൻ.എം.സി ജില്ലാ പ്രസിഡന്റ് ജി.എസ്.സുജ ലക്ഷ്മി, എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ കെ.ആർ. സുഭാഷ്, കെ.ഷാജി, വി.ആർ. രമ്യ, ബിന്ദു രവീന്ദ്രൻ, മായ .വി.എസ്, ബിന്ദു വേണുഗോപാൽ, ആർ.എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു.