തിരുവനന്തപുരം: ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. വാഴച്ചാൽ വീണാഭവനിൽ വിനു (40)​, രാഹുൽ ഭവനിൽ രാഹുൽ കൃഷ്‌ണ (20)​ എന്നിവരാണ് എക്സൈസ് കമ്മിഷണറുടെ തെക്കൻമേഖലാ സ്‌ക്വാഡിന്റെ പിടിയിലായത്.

അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപം വാഹന പരിശോധനയിലാണ് ബൈക്കിൽ 2.13 കിലോഗ്രാം കഞ്ചാവുമായി ഇവരെ പിടികൂടിയത്. ആര്യനാട് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകുമാർ ജി.വി, ശ്രീകുമാർ എ, സൂരജ്, ബ്ലെസൺ സത്യൻ, വനിതാ എക്സൈസ് ഓഫീസർ സുമിത, കാട്ടാക്കട റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശങ്കർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.