
പിന്നണി ഗാനരംഗത്തു നിന്ന് ഇന്ത്യൻ സിനിമയുടെ തന്നെ പ്രതീകമായി വളരുകയെന്നത് നിസാരകാര്യമല്ല. ഇന്ത്യയുടെ വാനമ്പാടിയായി മാറിയ ലതാജി തന്റെ പാട്ടുകളിലൂടെ ഓരോ ഗാനപ്രേമികളുടെയും മനസിൽ കൊളുത്തിയിട്ട ഗാനസങ്കൽപ്പം അത്ര വലുതാണ്. ആ ശബ്ദത്തിന് പകരം വയ്ക്കാൻ നമ്മുടെ ഗാനലോകത്തിന് ഒന്നുമില്ല. 1955 കാലഘട്ടത്തിൽ വീട്ടിൽ വച്ച് സ്ളോ പോയിസൺ ഏറ്റ് മൂന്നുമാസത്തോളം ആശുപത്രിയിൽ കിടന്നിരുന്നു ലതാജി. അന്ന് അവർക്ക് ഭക്ഷണത്തിലൂടെ വിഷം നൽകിയിരുന്ന ജോലിക്കാരി പീന്നീട് മുങ്ങുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അവർ അന്നത്തെ പല മുൻനിര സിനിമാക്കാരുടെയും വീട്ടിൽ ജോലി ചെയ്തിരുന്നതായും ഇതെല്ലാം ലതാജിയെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നെന്നും കേട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് അവർ വന്നത് ഇന്ത്യൻ സിനിമയുടെ ശബ്ദമായാണ്.
1955 കാലഘട്ടത്തിൽ വീട്ടിൽ വച്ച് സ്ളോ പോയിസൺ ഏറ്റ് മൂന്നുമാസത്തോളം ആശുപത്രിയിൽ കിടന്നിരുന്നു ലതാജി. അന്ന് അവർക്ക് ഭക്ഷണത്തിലൂടെ വിഷം നൽകിയിരുന്ന ജോലിക്കാരി പീന്നീട് മുങ്ങുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിൽ അവർ അന്നത്തെ പല മുൻനിര സിനിമാക്കാരുടെയും വീട്ടിൽ ജോലി ചെയ്തിരുന്നതായും ഇതെല്ലാം ലതാജിയെ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിരുന്നെന്നും കേട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് അവർ വന്നത് ഇന്ത്യൻ സിനിമയുടെ ശബ്ദമായാണ്. ആ സാന്നിദ്ധ്യം എന്നുമുണ്ടാകും പാട്ടുകളുടെ രൂപത്തിൽ.