lockdown

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ ഞായറാഴ്ച നിയന്ത്രണത്തോട് ജനം ഇന്നലെയും മുൻ ആഴ്ചകളിലേതുപോലെ സഹകരിച്ചു. അത്യാവശ്യ സർവീസുകളൊഴികെ മറ്റു വാഹനങ്ങൾ തീരെ കുറവായിരുന്നു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നുള്ളൂ. രോഗ വ്യാപനമേറിയ ജില്ലകളിൽ പൊലീസിന്റെ കർശന നിയന്ത്രണത്തിലായിരുന്നു.

അതിർത്തി ചെക്ക് പോസ്റ്റുകളിലും ജില്ലാ അതിർത്തികളും ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പൊലീസിന്റെ പരിശോധന. തക്കതായ കാരണമില്ലാതെ കേരളത്തിലേക്ക് വന്ന നിരവധി വാഹനങ്ങൾ അതിർത്തികളിൽ തടഞ്ഞ് തിരിച്ചയച്ചു. ചരക്ക് വാഹനങ്ങളും അവശ്യസർവീസുകളും മാത്രമാണ് അനുവദിച്ചത്. കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകളും റെയിൽവേ സ്റ്റേഷൻ,​ എയർപോർട്ട്,​ ആശുപത്രികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്നു.

.