chamavila-road

വർക്കല: ഇലകമൺ ഗ്രാമപഞ്ചായത്തിൽ 17.20 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച ചാമവിള ആനന്ദേശ്വരം റോഡിന്റെ ഉദ്ഘാടനം വി. ജോയി എം.എൽ.എ നിർവഹിച്ചു. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും അഭ്യർത്ഥനയെ തുടർന്നാണ് എം.എൽ.എ വികസനഫണ്ടിൽ നിന്ന് തുക അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ, വൈസ് പ്രസിഡന്റ് ലൈജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെനിൻരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു, സുനുസുദേവ്, സെൻസി, അജിത, ഉമ, സരിത് കുമാർ, ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.