v-sivankutti

തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികൾ അട്ടിമറിക്കാൻ കേന്ദ്ര മന്ത്രി വി. മുരളീധരൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി.

വികസന വിരോധത്തിന്റെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒറ്റക്കെട്ടാണ്. കേരളം അസാദ്ധ്യമെന്ന് തോന്നുന്ന വികസന പദ്ധതികൾ നടപ്പാക്കുന്നു. ഇതിനെതിരായ കാമ്പെയിനിലാണ് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ശ്രദ്ധ. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഇങ്ങനെ ചെയ്യുന്നത് ശരിയാണോ എന്ന് വി. മുരളീധരൻ ചിന്തിക്കണം. 2008ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം- നേമം സാറ്റലൈറ്റ് ടെർമിനലിന്റെ വിശദമായ പ്രൊജക്ട് റിപ്പോർട്ട് 15 വർഷമായിട്ടും റെയിൽവേ പരിശോധിച്ച് കഴിഞ്ഞിട്ടില്ല. കേന്ദ്രമന്ത്രി എന്ന നിലയിൽ ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് പരിഹാരമുണ്ടാക്കി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനാണ് വി. മുരളീധരൻ ശ്രമിക്കേണ്ടതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.