onakoor

തിരുവനന്തപുരം: കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിയ ഡോ. ജോർജ് ഓണക്കൂറിനെ സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഡി.സി.സി പ്രസിഡന്റും സംസ്‌കാര സാഹിതി മുൻ സംസ്ഥാന ചെയർമാനുമായ പാലോട് രവി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു.

സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. പ്രതാപൻ, ജില്ലാ ജനറൽ കൺവീനർ രാജേഷ് മണ്ണാമൂല, ഗായകൻ പന്തളം ബാലൻ, ലാൽ വെള്ളാഞ്ചിറ, ഓണക്കൂറിന്റെ ഭാര്യ വത്സാ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.