pc-thomas

തിരുവനന്തപുരം: റേഷൻ കടകൾ വഴി റേഷൻ സാധനങ്ങൾ വിതരണം ചെയ്യുന്ന സമയം കുറയ്‌ക്കാനുള്ള സർക്കാർ ശ്രമങ്ങൾ പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ്. രാവിലെ എട്ടര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയും, ഉച്ചയ്ക്ക് ശേഷം മൂന്നു മുതൽ വൈകിട്ട് ആറര മണി വരെയുമാണ് ഇപ്പോഴത്തെ റേഷൻ വിതരണം. സെർവർ തകരാർ പറഞ്ഞ് സമയം കുറയ്‌ക്കുന്നത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.