covid

88,098 സാമ്പിളുകൾ പരിശോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 26,729 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം - 3989, തിരുവനന്തപുരം -3564, തൃശൂർ -2554, കോട്ടയം -2529, കൊല്ലം -2309, കോഴിക്കോട് -2071, മലപ്പുറം -1639, ആലപ്പുഴ -1609, കണ്ണൂർ -1442, പത്തനംതിട്ട -1307, പാലക്കാട് -1215, ഇടുക്കി -1213, വയനാട് -825, കാസർഗോഡ് -463 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. 5,01,814 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 927 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 22 മരണങ്ങൾ സ്ഥിരീകരിച്ചു. കൂടാതെ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും അപ്പീൽ നൽകിയ 378 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 58,255 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേർ രോഗമുക്തി നേടി.