vidyarthikalk-adaram

വർക്കല: പായൽമൂടിയ വക്കം വെളിവിളാകം ക്ഷേത്രക്കുളം വൃത്തിയാക്കിയ കടയ്‌ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ പ്രഭാദ്, തുഷാർ, വിഷ്‌ണു, സിദ്ധാർത്ഥ്, വിശാഖ് എന്നിവരെ വർക്കല ശിവഗിരി റെയിൽവേ വെൽഫെയർ അസോസിയേഷൻ അനുമോദിച്ചു.

മൂന്ന് ദിവസത്തെ പ്രയത്നത്തിലൂടെയാണ് വിദ്യാർത്ഥികൾ കുളം വൃത്തിയാക്കിയത്. അസോസിയേഷൻ പ്രസിഡന്റും സ്റ്റേഷൻ സൂപ്രണ്ടുമായ സി. പ്രസന്നകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ശാന്തമ്മ, ജൂലി, അസോസിയേഷൻ ഭാരവാഹികളായ ലൈന കണ്ണൻ, സുനി, ധനീഷ്, പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.