1

ഉദിയൻകുളങ്ങര: ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് മോഷണ ശ്രമമെന്ന് പരാതി. ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിന്റെ ഉദിയൻകുളങ്ങര ജംഗ്ഷനു സമീപം സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയാണ് ശനിയാഴ്ച രാത്രിയിൽ തകർക്കാൻ ശ്രമിച്ചത്.

പൂട്ട് അടിച്ചുതകർക്കുന്ന ശബ്ദംകേട്ട് സമീപവാസികളെത്തിയതോടെ മൂന്നംഗ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.