തിരുവനന്തപുരം: കണ്ണമ്മൂല കൊല്ലൂർ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ മകരരോഹിണി പൊങ്കാല മഹോത്സവവും പ്രതിഷ്ഠാ വാർഷികവും 8,9,10 തീയതികളിൽ നടക്കും. 8ന് രാവിലെ 8.30ന് നാഗരൂട്ട്, രാത്രി 7ന് ഭഗവതിസേവ, 7.15ന് കാര്യസിദ്ധിപൂജ, 7.30ന് നിറമാലചാർത്ത്. 9ന് ഉച്ചക്ക് 3.30ന് വലിയകാണിക്ക, 6ന് താലപ്പൊലി,രാത്രി 7ന് ഭഗവതി സേവ,7ന് കാര്യസിദ്ധിപൂജ. 10ന് വ്യാഴാഴ്ച രാവിലെ 9ന് സമൂഹപൊങ്കാല, വൈകിട്ട് 6ന് അപ്പംമൂടൽ,6.30ന് ഭഗവതി സേവ, 7.30ന് കാര്യസിദ്ധിപൂജ 7.30ന് പുഷ്പാഭിഷേകം.