വിഴിഞ്ഞം: കോവളം ആഴാകുളം ചിറയിൽ 14കാരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി ഷെഫീക്കിനെ (23) വീണ്ടും തെളിവെടുപ്പിനെത്തിക്കുമെന്ന് കോവളം പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ പോക്സോ കേസെടുത്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. ഇയാളെയും മാതാവ് റഫീക്കാബീവിയെയും (50) കഴിഞ്ഞയാഴ്ചയും തെളിവെടുപ്പിനെത്തിച്ചിരുന്നു.
ഇന്ന് അറസ്റ്റിനുള്ള അപേക്ഷയോടൊപ്പം തെളിവെടുപ്പിനുള്ള കസ്റ്റഡി അപേക്ഷയും നൽകും. പെൺകുട്ടിയെ കൊലപ്പെടുത്തിയ വിവരം മറച്ചുവച്ചതിന് മുല്ലൂരിൽ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അൽഅമീനെതിരെയും നടപടിയെടുക്കുമെന്ന് കോവളം എസ്.എച്ച്.ഒ ജി. പ്രൈജു പറഞ്ഞു.