വിഴിഞ്ഞം: ഉച്ചക്കടയിൽ മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ച കേസിൽ മൂന്നുപേർ ഒളിവിലാണെന്ന് എസ്.എച്ച്.ഒ പ്രജീഷ് ശശി പറഞ്ഞു. സംഭവത്തിൽ റജി, സുധീർ, സജി എന്നിവരാണ് പിടിയിലാകാനുള്ളത്.

വിഴിഞ്ഞം ഉച്ചക്കട മരുതൂർക്കോണം റോഡിൽ 3ന് രാത്രി നടന്ന സംഭവത്തിൽ പയറ്റുവിള ആർ.സി ചർച്ചിനുസമീപം തേരിവിള പുത്തൻവീട്ടിൽ ബി. സജികുമാറാണ് മരിച്ചത്. പ്രതികളായ മാക്കാൻ ബിജു എന്ന വിജുകുമാർ, കുഴിവിള വടക്കരികത്ത് പുത്തൻവീട്ടിൽ കോരാളൻ എന്ന രാജേഷ് എന്നിവർ റിമാൻഡിലാണ്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകും.