
വെഞ്ഞാറമൂട്:നിരോധിത പുകയില ഉത്പന്നങ്ങളുമായി അറസ്റ്റിൽ. കോട്ടുകുന്നം മണ്ഡപംകുന്ന് ആമ്പാടിയിൽ അജീഷ് രാജാണ് (32) അറസ്റ്റിലായത്.വാമനപുരം കളമച്ചൽ റോഡിൽ വീട് വാടകയ്ക്കെടുത്ത് കടകളിൽ എത്തിച്ചിരുന്ന ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ. പന്ത്രണ്ടായിരം കവർ ശംഭു,ആറായിരം കവർ ചൈനി എന്നിങ്ങനെ രണ്ട് ലക്ഷത്തോളം രൂപയുടെ നിരോധിത ഉത്പന്നങ്ങളാണ് പിടികൂടിയത്.വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.എസ്.ഐ അമൃത് സിംഗ്,സി.പി.ഒമാരായ അജീഷ്,വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഫോട്ടോ: പിടിച്ചെടുത്ത നിരോധിത പുകയില ഉത്പന്നങ്ങൾ