നെയ്യാറ്റിൻകര:തെക്കിന്റെ കെച്ച്പാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തിരുനാൾ 15ന് തുടങ്ങി 27ന് സമാപിക്കും.15ന് രാവിലെ 8.30ന് നടക്കുന്ന തീർഥാടന പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റിജിയൻ കോ-ഓർഡിനേറ്റർ മോൺ റൂഫസ് പയസലിൻ മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് തിരുസ്വരൂപത്തിൽ കിരീടം ചാർത്തൽ കർമ്മം നടക്കും.വൈകിട്ട് 7 ന് കൊച്ച് പളളിയിൽ നിന്ന് വലിയ പളളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം.രാത്രി 8 ന് നടക്കുന്ന കൊടിയേറ്റിന് ഇടവക വികാരി ഫാ.ജോയ് മത്യാസ് കാർമ്മികത്വം വഹിക്കും.തിരുനാൾ ദിനങ്ങളിൽ നെയ്യാറ്റിൻകര,തിരുവനന്തപുരം,പാറശാല രൂപതകളിലെ വൈദികർ കാർമ്മികരാവും.25ന് വൈകിട്ട് നടക്കുന്ന അഘോഷമായ ദിവ്യബലിക്ക് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ വി.പി.ജോസ് മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് പളളിക്ക് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും.26ന് വൈകിട്ട് 6ന് കൊല്ലം രൂപതയുടെ മുൻ ബിഷപ്പ് ഡോ.സ്റ്റാാൻലി റോമൻ മുക്യ കാർമ്മികത്വം വഹിക്കുന്ന ദിവ്യബലി തുടർന്ന് തിരുസ്വരൂപ പ്രദക്ഷിണം. 27ന് രാവിലെ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിക്കും.തുടർന്ന് പളളിക്ക് ചുറ്റും അഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം നടക്കും.പൂർണ്ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തിരുനാൾ ആഘോഷങ്ങളെന്ന് ഇടവക വികാരി ഫാ.ജോയ് മത്യാസ് പറഞ്ഞു.