kk

തിരുവനന്തപുരം: അഴിമതിക്കേസിൽ മന്ത്രിമാരോ മുഖ്യമന്ത്രിയോ ഉൾപ്പെടെ കുറ്റക്കാരെന്നു കണ്ടെത്തിയാൽ തത്‌സ്ഥാനത്തു നിന്ന് നീക്കുന്നതിന് ലോകായുക്തയ്ക്കുള്ള അധികാരം എടുത്തുകളയുന്ന നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതോടെ ഇങ്ങനെയൊരു സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായെന്ന ആക്ഷേപം ശക്തമായി. അഴിമതിക്കേസിൽ ലോകായുക്ത വിധി ഇനി ഒരു ത‌ടസ്സവുമില്ലാതെ സർക്കാരിനു തള്ളാം.

ഭേദഗതിക്കെതിരെ പ്രതിപക്ഷവും ഭരണകക്ഷിയിലെ സി.പി.ഐയും എതിർപ്പുയർത്തി നിൽക്കെയാണ് ഗവർണർ ഓർഡിനൻസ് അംഗീകരിച്ചത്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അനുകൂലസൂചന ലഭിച്ചിരുന്നു.

17 ദിവസത്തെ അനിശ്ചിതത്വത്തിനാണ് വിരാമമായത്. ജനുവരി 19ന് മന്ത്രിസഭാ യോഗം അംഗീകരിച്ച ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി എത്തിയത് 22നാണ്. രാഷ്ട്രീയ വിവാദമായതോടെ ഗവർണറുടെ അംഗീകാരം നീണ്ടു. യു.ഡി.എഫിന് പുറമേ ബി.ജെ.പിയും ഓർഡിനൻസിനെതിരെ രംഗത്തെത്തിയിരുന്നു. ഒപ്പുവയ്ക്കാതിരുന്നതോടെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണറെ നേരിൽ കണ്ടത്.

ഓർഡിനൻസ് ഇറങ്ങിയ സ്ഥിതിക്ക് ഇനി നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ മടിക്കേണ്ടതില്ല. നാളത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും.

ലോകായുക്തയുടെ ചിറകരിഞ്ഞ ഓർഡിനൻസിൽ ഒപ്പുവച്ചെന്നാരോപിച്ച് ഗവർണർക്കെതിരെ പ്രതിപക്ഷം ഇന്നലെ രൂക്ഷവിമർശനമുയർത്തി. നിയമനടപടിക്ക് പോകുമെന്നാണവരുടെ മുന്നറിയിപ്പ്. ഓർഡിനൻസിന്റെ അടിയന്തരപ്രാധാന്യം ഗവർണർക്ക് ബോദ്ധ്യപ്പെട്ടെങ്കിലും തങ്ങൾക്ക് ബോദ്ധ്യമായില്ലെന്ന പരസ്യ നിലപാടുമായി സി.പി.ഐ നേതൃത്വം രംഗത്തെത്തിയതും സി.പി.എമ്മിനും സർക്കാരിനും തലവേദനയായിട്ടുണ്ട്.

പേരിനൊരു ഹിയറിംഗ്

 അഴിമതിക്കേസ് തെളിയിക്കപ്പെട്ട് അവർ പദവിയിൽ തുടരാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിച്ചാൽ ബന്ധപ്പെട്ട അധികാരികൾക്ക് (ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാനസർക്കാർ) ഹിയറിംഗ് നടത്തി മൂന്ന് മാസത്തിനകം അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം

ലോകായുക്തവിധി അധികാരികൾ അതേപടി അംഗീകരിച്ച് കുറ്റക്കാരനായ വ്യക്തിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നുള്ള 1999ലെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഭേദഗതി ചെയ്തത്. വിധി കൈപ്പറ്റി മൂന്ന് മാസത്തിനകം തള്ളിയില്ലെങ്കിൽ അംഗീകരിച്ചതായി കണക്കാക്കും

 വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ചീഫ്ജസ്റ്റിസോ ലോകായുക്തയാകണമെന്ന വ്യവസ്ഥ മാറ്റി, വിരമിച്ച ജഡ്ജിമാർ എന്നാക്കി. ലോകായുക്തയ്ക്ക് നിലവിൽ പ്രായപരിധിയില്ലെങ്കിലും അത് മാറ്റി, 70 വയസ്സ് വരെയോ അഞ്ച് വർഷമോ ഏതാണോ ആദ്യം അതുവരെയുമാക്കി

 സർക്കാരിന്റെ ന്യായം

ഓർഡിനൻസിന്റെ സാഹചര്യത്തെപ്പറ്റി സർക്കാർ നിലപാട് നിയമമന്ത്രി പി. രാജീവ് ഗവർണറോട് വിശദീകരിച്ചെങ്കിലും ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘം ഗവർണറെ കണ്ടു. ഇതിന്മേൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടി. 1999ലെ മൂലനിയമത്തിന് രാഷ്ട്രപതിയുടെ അനുമതി തേടിയതിനാൽ ഓർഡിനൻസും രാഷ്ട്രപതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. നിയമസഭ പാസാക്കിയ നിയമം ഭരണഘടനാവിരുദ്ധമെന്ന് പറയാൻ കോടതിക്കേ അധികാരമുള്ളൂവെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതിക്കില്ലാത്ത അധികാരം ലോകായുക്തയ്ക്കെന്തിനെന്നായിരുന്നു സർക്കാർ നൽകിയ വിശദീകരണത്തിലെ ചോദ്യം. ലോകായുക്ത നിയമത്തിലെ 14ാംവകുപ്പിന്റെ ഭരണഘടനാസാധുത ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ജുഡിഷ്യൽ അവലോകനത്തിന് വിധേയമായിട്ടില്ലെന്നും വിശദീകരിച്ചു.

ഗ​വ​ർ​ണ​റു​ടെ​ ​പേ​ഴ്സ​ണ​ൽ​ ​സ്റ്റാ​ഫി​ലേ​ക്ക് ​സം​സ്ഥാ​ന​ത്തെ​ ​ബി.​ജെ.​പി​ ​നേ​താ​വി​നെ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഫ​യ​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ​വാ​ർ​ത്ത​യു​ണ്ട്.​ ​ഇ​പ്പോ​ൾ​ ​ന​ട​ന്ന​ത് ​കൊ​ടു​ക്ക​ൽ​-​വാ​ങ്ങ​ൽ​ ​ആ​ണോ​യെ​ന്ന് ​സം​ശ​യി​ക്ക​ണം.​ ​നി​യ​മ​പ​ര​മാ​യി​ ​നേ​രി​ടും.
-വി.​ഡി.​ ​സ​തീ​ശ​ൻ,​ ​
പ്ര​തി​പ​ക്ഷ​ ​നേ​താ​വ്