
ബാലരാമപുരം : തരിശായി കിടക്കുന്ന പാലപ്പൂര് പണ്ടാരക്കരി പാടശേഖരത്ത് സി.പി.എമ്മിന്റെ നേതൃത്വത്തിൽ നെൽക്കൃഷി നടത്തും.സി.പി.എം പാലപ്പൂര് ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ഒരു ഹെക്ടർ തരിശ് ഭൂമിയിൽ നെൽക്കൃഷി വിളയിക്കുന്നത്.കൃഷിയ്ക്ക് മുന്നോടിയായുള്ള നിലമൊരുക്കൽ കല്ലിയൂർ ലോക്കൽ സെക്രട്ടറി എസ്.ആർ. ശ്രീരാജ് ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി വി.ഷൈജു അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. വസുന്ധരൻ,പഞ്ചായത്ത് അംഗം എസ്.ശ്രീജൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ എസ്. ബിജു,ടി.കെ.കിരൺ തുടങ്ങിയവർ സംസാരിച്ചു.