ആറ്റിങ്ങൽ:കുറക്കട കൈലാക്കുകോണം വാറുവിളാകം ശ്രീബലഭദ്രാ ദേവീ ക്ഷേത്രത്തിലെ ഉത്സവം 9 മുതൽ 15 വരെ നടക്കും.9ന് രാവിലെ 6ന് ഗണപതിഹോമം,​7ന് ചെണ്ടമേളം,തുടർന്ന് തോറ്റംപാട്ട്,വൈകിട്ട് 5.30ന് കൊടിയേറ്റ്,രാത്രി 8.15ന് കുടിയിരുത്ത്,10ന് വൈകിട്ട് 5.30ന് ഭഗവതി സേവ,​രാത്രി 9ന് കൊടുതി വിളക്ക്,11ന് രാവിലെ 8ന് മഹാ മൃത്യുഞ്ജയ ഹോമം,​9ന് കുങ്കുമാഭിഷേകം,​10ന് നാഗരൂട്ട്,12ന് രാവിലെ 9ന് പായസ പൊങ്കാല,​9.10ന് പഞ്ചാമൃതാഭിഷേകം,​വൈകിട്ട് 5.30ന് വലിയ പടുക്ക,രാത്രി 9.15ന് മാലപ്പുറം പാട്ട്,13ന് പതിവ് ഉത്സവ ചടങ്ങുകൾ,14ന് രാവിലെ 9ന് പൊങ്കാല,​10ന് നാഗരൂട്ട്,​വൈകിട്ട് 4.30ന് എഴുന്നള്ളത്ത്,15ന് വൈകിട്ട് 6.30ന് കലശം ആടൽ,രാത്രി 9ന് കൊടിയിറക്ക്.