
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 18ന് ആരംഭിക്കാൻ നാളെ ചേരുന്ന മന്ത്രിസഭായോഗം ഗവർണറോട് ശുപാർശ ചെയ്തേക്കും.
18 മുതൽ 24വരെയും , ഇടവേളയ്ക്ക് ശേഷം മാർച്ച് 11 മുതൽ 24 വരെയും എന്ന ഷെഡ്യൂളാണ് ആലോചനയിൽ. മാർച്ച് 11ന് അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ബഡ്ജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി ,നാല് മാസത്തേക്കുള്ള വോട്ട് ഒൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ആലോചന. 18ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി. തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിൽ ചർച്ച . ഇടവേള കഴിഞ്ഞ് മാർച്ച് 11ന് സമ്മേളനം പുനരാരംഭിക്കും.. സി.പി.എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാല് വരെ എറണാകുളത്ത് ചേരാനാണ് ിശ്ചയിച്ചിട്ടുള്ളത് . അതിലെന്തെങ്കിലും മാറ്റം വേണോയെന്നതും കൂടിയാലോചനകളിൽ വ്യക്തമാകും.