vu

വെഞ്ഞാറമൂട്: പുതിയതായി പണിയുന്ന വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വലിയകട്ടയ്ക്കാൽ ഗണപതിപുരം ആര്യഭവനിൽ നന്ദനൻ നായർ - ഇന്ദിരഅമ്മ ദമ്പതികളുടെ മകൻ അഖിലേഷിനെയാണ് (22) ഞായറാഴ്ച വൈകിട്ട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ച മുതൽ കാണാതിരുന്ന അഖിലേഷിനെ തിരയുന്നതിനിടയിൽ പുതിയതായി പണി കഴിക്കുന്ന വീടിന് സമീപത്ത് യുവാവിന്റെ ബൈക്ക് പിതാവ് കണ്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണി കഴിക്കുന്ന വീടിനുള്ളിൽ അഖിലേഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആര്യ ഏക സഹോദരിയാണ്.