തിരുവനന്തപുരം : സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന വകുപ്പിൽ ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും govtayurvedacollegetvpm@gmail.com എന്ന ഇ-മെയിലേക്ക് ഈ മാസം 11 ന് മുൻപായി അയക്കണം.