
കിളിമാനൂർ:കിളിമാനൂർ സിവിൽ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പരിപാലനത്തിനും വേണ്ടി കമ്മിറ്റി രൂപീകരിച്ചു.പത്ത് സർക്കാർ ആഫീസുകൾ പ്രവർത്തിക്കുന്ന കിളിമാനൂർ സിവിൽ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ചിറയിൻകീഴ് താലൂക്ക് തഹസീൽദാർ ആർ.മനോജിന്റെ സാന്നിദ്ധ്യത്തിൽ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശങ്ങൾക്കനുസൃതമായാണ് പരിപാലന കമ്മിറ്റി രൂപീകരിച്ചത്.പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ,ജനപ്രതിനികൾ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ,സെക്രട്ടറി ശ്യാം കുമാരൻ എന്നിവർ പങ്കെടുത്തു.