dd

തിരുവനന്തപുരം:ടെക്‌നോപാർക്കിലെ പ്രതിധ്വനി ടെക്നിക്കൽ ഫോറത്തിന്റെ നൂറ്റി നാലാമത് ട്രെയിനിംഗ് പ്രോഗ്രാം 12ന് രാവിലെ 11 മുതൽ 12:30വരെ നടക്കും. പ്രധാന ഓപ്പൺ സോഴ്സ് ഐ.എ.സി ടൂൾ ആയ ഇൻഫ്രാസ്ട്രക്ചർ ആസ് കോഡ് ടെറഫോമിനെക്കുറിച്ചുള്ള ട്രെയിനിംഗിന് പ്രമുഖ ഐ.ടി കമ്പനിയായ എച്ച് ആൻഡ് ആർ ബ്ലോക്ക് ക്ലൗഡ് ടീമാണ് നേതൃത്വം നൽകുന്നത്. കൊവിഡ് സമയത്തെ തുടർച്ചയായ എൺപത്തിയൊന്നാമത്തെ ട്രെയിനിംഗ് പ്രോഗ്രാമാണ് 12ന് നടക്കുന്നത്.ഐ.ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്നിക്കൽ എക്സ്‌പെർട്ടാണ് സെഷൻസ് കൈകാര്യം ചെയ്യുന്നത്.കൊവിഡ് കാലത്ത് കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐ.ടി ജീവനക്കാർ നേരിട്ട് സെഷൻസിൽ പങ്കെടുക്കുകയും അവരുടെ ടെക്നിക്കൽ സ്‌കിൽ റിസ്‌കിൽ,അപ്പ്സ്‌കിൽ ചെയ്യുകയും ചെയ്തു.