n

തിരുവനന്തപുരം:നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകൾ വഴി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം ലഭ്യമാകുമെന്ന് സി.ഇ.ഒ അറിയിച്ചു.
കേരളത്തിൽ നിന്നും സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവർക്കും ആ രാജ്യത്തേക്ക് ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നവർക്കും വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ (റെഗുലർ മോഡ്) നോർക്ക-റൂട്ട്സ് ഓഫീസുകൾ വഴി സൗദി അറേബ്യൻ കൾച്ചറൽ അറ്റാഷേയുടെയും സൗദി അറേബ്യൻ എംബസിയുടെയും അറ്റസ്റ്റേഷന് വേണ്ടി സമർപ്പിക്കാം.
സൗദി അറേബ്യൻ വിദേശശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ ഓഫർ ലെറ്റർ,എംപ്ലോയ്മെന്റ് ലെറ്റർ ഹാജരാക്കണം.
വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നൽകും. കൂടുതൽ വിവരങ്ങൾക്ക് 18004253939, norkacertificates@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനവും ലഭ്യമാണ്.