vld-1

വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുമ്പിച്ചൽ കടവിൽ കരിപ്പയാറിനെ കുറുകെ കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടിരൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പാലത്തിന്റെ സ്പാനിംഗിന്റെ പൈലിംഗ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. 11 ആദിവാസി സെറ്റിൽമെന്റിലെ ആദിവാസികളുടെ സ്വപ്നമാണ് കുമ്പിച്ചൽ കടവ് പാലം.

36.25 മീറ്റർ വീതം അകലത്തിലുള്ള 7 സ്പാനുകളിലായി 253. 4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിക്കുന്നത്. ഇതിൽ രണ്ട് സ്പാനുകൾ കരയിലും 5 എണ്ണം ജലാശയത്തിലുമാണ്. ജലാശയത്തിനുള്ളിൽ 15 മീറ്റ‌റിലധികം വെള്ളമുള്ളതിനാൽ ഫ്ളോട്ടിങ് ബാർജിന്റെ സഹായത്തോടുകൂടിയാണ് ജലാശയത്തിലെ പൈലിംഗ് നടത്തുന്നത്.