മലയിൻകീഴ് :കാർബൺ ന്യൂട്രൽ മണ്ഡലമാക്കുന്നതിന് വിഭാവനം ചെയ്തിട്ടുള്ള കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതി പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടമായി ഊർജ്ജ ഒാഡിറ്റിന്റെ മണ്ഡല തല ഉദ്ഘാടനം മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ ഊർജ്ജ ഒാഡിറ്റ് നടത്തി ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സല കുമാരി അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ,വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ,മലയിൻകീഴ് എസ്.എച്ച്.ഒ.സൈജു,ഡോ.ആർ.ഹരികുമാർ,എ.നിസാമുദ്ദീൻ,എന്നിവർ സംസാരിച്ചു.മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വാസുദേവൻനായർ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.