vld-2

വെള്ളറട: നഗ്നത പ്രദർശിപ്പിച്ചത് ചോദ്യം ചെയ്‌തതിന് വീട്ടമ്മയെയും മകനെയും വീടുകയറി ആക്രമിച്ച നാലംഗ സംഘം അറസ്റ്റിലായി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കരിക്കാമൻകോട് സ്വദേശിയായ വീട്ടമ്മ പരിക്കേറ്റ് ചികിത്സയിലാണ്. പരിസരവാസിയായ ഒരാളുടെ വീട്ടിൽ വിവാഹത്തിനെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്.

കള്ളിക്കാട് മൈലക്കര സ്വദേശികളായ അഖിൽചന്ദ്രൻ, വിജേഷ്,​ ശ്രീക്കുട്ടൻ,​ വിഷ്‌ണു​ എന്നിവരാണ് പിടിയിലായത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാർ പിടികൂടി വെള്ളറട പൊലീസിന് കൈമാറുകയായിരുന്നു. വെള്ളറട സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.