തിരുവനന്തപുരം:വെളളായണി കാർഷിക കോളേജിലെ ബയോകൺട്രോൾ ലബോറട്ടറിയിൽ നിന്ന് മിത്രപ്രാണികളുടെ മുട്ടക്കാർഡ് അഥവാ ട്രൈക്കോ കാർഡുകൾ ലഭിക്കും.നെല്ലിന്റെ തണ്ടുതുരപ്പൻ പുഴു,ഓലചുരുട്ടിപ്പുഴു,പച്ചക്കറി വിളകളിലും മറ്റു വിളകളിലും കാണുന്ന പുഴുവർഗ കീടങ്ങൾ എന്നിവയ്‌ക്കെതിരെ ട്രൈക്കോകാർഡുകൾ ഫലപ്രദമാണ്.ഒരു കാർഡിന് 50 രൂപയാണ് വില.ഒരു ഹെക്ടർ നെൽകൃഷിയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാൻ 250 രൂപയാണ് വില.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9645136567, 9446378182.