വിഴിഞ്ഞം: അവധി കിട്ടാത്തതിനെ തുട‌ർന്ന് തുറമുഖത്ത് നങ്കൂരമിട്ട ബാർജിൽ നിന്ന് അതിഥി തൊഴിലാളി മുങ്ങി. ഇയാൾക്കെതിരെ കോസ്റ്റൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാട്ടിലേക്ക് പോയതായി അറിയാനായെന്ന് പൊലീസ് പറഞ്ഞു. ഹാർബർ എൻജി വിഭാഗം പൂന്തുറ കടലിൽ നടത്തുന്ന ജിയോ ട്യൂബ് നിക്ഷേപ ജോലിക്ക് എത്തിയ വിഹാർ 4 എന്ന ബാർജിലെ ജാർഖണ്ഡ് സ്വദേശി സോമർ മഹത്വയെയാണ് (32) 6ന് രാവിലെ മുതൽ കാണാതായതെന്നാണ് പരാതി.

അനധികൃതമായും അനുമതിയില്ലാതെയും പോയതിനാണ് അന്വേഷണമെന്ന് പൊലീസ് പറഞ്ഞു. നാട്ടിലേക്ക് പോവുകയാണെന്ന് ട്രെയിൻ യാത്രയ്ക്കിടെ ഇയാൾ കൂടെയുള്ളവരെ വിവരം അറിയിച്ചുവെന്ന് പൊലീസ് പറഞ്ഞു.