ആര്യനാട്:ആര്യനാട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.എമ്മിൽ ചേർന്നു.കോൺഗ്രസിന്റെ ആര്യനാട് മണ്ഡലം പ്രസിഡന്റും കർഷക കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റും ഷിജികേശവനാണ് ഇന്നലെ സി.പി.എമ്മിൽ ചേർന്നത്.ആര്യനാട്ട് പാർട്ടി ഓഫീസിൽ ജി.സ്റ്റീഫൻ.എം.എൽ.എ,സി.പി.എം വിതുര ഏരിയാ സെക്രട്ടറി എൻ.ഷൗക്കത്തലി,ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോകൻ എന്നിവർ ചേർന്ന് ഷിജി കേശവനെ സ്വീകരിച്ചു.കെ.എസ്.യു വിലൂടെ പൊതു രംഗത്തെത്തിയ ഷിജികേശവൻ ആര്യനാട് ഗ്രാമപഞ്ചായത്തംഗമായും കോൺഗ്രസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.