
തിരുവനന്തപുരം : കൊവിഡ് ബാധ നിസാരമായി കാണരുതെന്നും കരുതലോടെ ഏഴ് ദിവസം
നിർബന്ധമായും ഗൃഹ നിരീക്ഷണത്തിൽ കഴിയണമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഗൃഹ പരിചരണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവരും കൃത്യമായ ആരോഗ്യ നിരീക്ഷണം നടത്തണം. കടുത്ത രോഗലക്ഷണങ്ങളോ മൂന്ന് ദിവസത്തിൽ കൂടുതലുള്ള പനിയോ ഉണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം. കൃത്യമായ നിരീക്ഷണം നടത്തിയാൽ ഏഴ് ദിവസത്തിനുള്ളിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കും.