lock-down-

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഞായർ ലോക്ക് ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. ശക്തമായ നിയന്ത്രണങ്ങൾ വേണ്ടെന്നാണ് പൊതുവെയുള്ള നിലപാട്. എന്നാൽ രോഗവ്യാപനതോത് പരിഗണിച്ചുള്ള ജില്ലകളെ തരംതിരിച്ച് നിയന്ത്രണം തുടരും.

നിലവിൽ 3,01,424 കൊവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രികളിലായത്.

വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,68,43,254), 85 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (2,26,31,065) നൽകി. 15 മുതൽ 17 വയസുവരെയുള്ള 73 ശതമാനം (11,11,308) കുട്ടികൾക്ക് ആദ്യ ഡോസ് വാക്സിനും 5 ശതമാനം (70,402) പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകി.

ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെയുള്ള കാലയളവിൽ, ശരാശരി 3,60,023കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 0.8 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും 0.4 ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.