
പാറശാല:പാറശാല ഗ്രാമ പഞ്ചായത്തിൽ ഇടിച്ചക്കപ്ലാമൂട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി സംഘടിപ്പിച്ച ആരോഗ്യ നിയമ ബോധവത്കരണ കാമ്പെയിൻ പാറശാല താലൂക്ക് ഹെഡ് ക്വട്ടേഴ്‌സ് ആശുപത്രിയിലെ ഡോ.എ.സനൂജ് ഉദ്‌ഘാടനം ചെയ്തു.വാർഡ് മെമ്പർ എം.സെയ്ദലി അദ്ധ്യക്ഷത വഹിച്ചു.പാറശാല പൊലീസ് ഇൻസ്‌പെക്ടർ ടി.സതികുമാർ,പാറശാല ഗവ.ആയുർവേദ ആശുപത്രിയിലെ സിദ്ധ മെഡിക്കൽ ഓഫീസർ ഡോ.എ.എസ്.വിവേക്,പഞ്ചായത്ത് സെക്രട്ടറി വി.ജി.ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളായ ലളിത (83),ആനന്ദം (81) എന്നിവർക്ക് സ്നേഹാദരവ് നൽകി.മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മഞ്ഞൾ വിത്തുകളുടെ വിതരണോദ്‌ഘാടനവും നടന്നു.തൊഴിലുറപ്പ് പദ്ധതിയുടെ ചുമതല വഹിക്കുന്ന അസി.സെക്രട്ടറി എ.വി.അജിതകുമാരി സ്വാഗതവും ഓവർസിയർ കെ.സുധാകുമാരി കൃതജ്ഞതയും പറഞ്ഞു.