f

തിരുവനന്തപുരം:മാനവീയം വീഥിയിലെ റോഡ് വ്യാഴാഴ്ച മുതൽ താൽക്കാലികമായി തുറക്കും.ഇന്നലെ മുതൽ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ടാറിംഗ് ജോലികൾ പൂർണമാകാത്തത് കൊണ്ടാണ് തുറക്കാത്തത്.ടാറംഗിന് ഉപയോഗിക്കുന്ന റെഡി മിക്സ് തടസപെട്ടത് കൊണ്ടാണ് ജോലികൾ വൈകിയത്.താൽകാലിക ജോലികൾ പൂർത്തിയാക്കി വ്യാഴാഴ്ച തുറക്കുമെന്ന് അധികൃതർ പറഞ്ഞു.കെ.ആർ.എഫ്.ബിയാണ് റോഡിന്റെ ജോലികൾ ഇവിടെ ചെയ്യുന്നത്.