photo

കൊട്ടാരക്കര: ഫേസ്ബുക്കിൽ പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ഓൺലൈനിൽ ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വർക്കല ചെമ്മരുതി മുട്ടപ്പലം ചരുവിള പുത്തൻ വീട്ടിൽ ബിനുവിനെയാണ് (23) കൊല്ലം റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനിയുടെ ചിത്രങ്ങൾ ഫേസ് ബുക്കിലൂടെ കൈവശപ്പെടുത്തിയശേഷം മോർഫ് ചെയ്ത് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ബിനു ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയോട് നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളടക്കം സൈബർ പൊലീസ് കണ്ടെത്തി.

സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഏലിയാസ്.പി.ജോർത്തിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രസന്നകുമാർ, എ.എസ്.ഐമാരായ ആർ.എസ്. ജഗദീപ്, സി.എസ്. ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ സുധാകുമാരി, രജിത്ത് ബാലകൃഷ്ണൻ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.