ksrtc

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഇഞ്ചിവിളയിൽ പുതിയതായി പണികഴിപ്പിച്ച കെ.എസ്.ആർ.ടി.സി സ്റ്റേഷൻമാസ്റ്റർ ഓഫീസിന്റെയും, പാറശാല ഡിപ്പോയിൽ നിന്ന് പുതിയതായി ആരംഭിച്ച സിറ്റി റേഡിയൽ (കളിയിക്കാവിള - പോത്തൻകോട്), സിറ്റി ഷട്ടിൽ (കളിയിക്കാവിള -തിരുവനന്തപുരം സിറ്റി) എന്നീ സർവീസുകളുടേയും ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്മിത, വൈസ് പ്രസിഡന്റ് ആർ.ബിജു, ജനപ്രതിനിധികളായ വിനുതകുമാരി, മായ, സിന്ധു, സി.ടി.ഒ ജേക്കബ് സാം ലോപ്പസ്, എ.ടി.ഒ ജോയ്മോൻ, ജനറൽ സി.ഐ മാൻസിംഗ്, ട്രേഡ് യൂണിയൻ നേതാക്കളായ എസ്. ജിനുകുമാർ, സുരേഷ് കുമാർ, വി.എൽ. രാജേഷ്, ബി.എസ്.പ്രവീൺ, പ്രദീപ് വി.നായർ എന്നിവർ സംസാരിച്ചു.