
കിളിമാനൂർ:അന്തരിച്ച ലതാ മങ്കേഷ്കറിന് ആദരവുമായി കിളിമാനൂർ ഗവ:എൽ.പി എസിലെ കുരുന്നുകൾ. ലതാമങ്കേഷ്കറിന്റെ ഓർമ്മയ്ക്കായി സ്കൂളിലെ രണ്ടാം ക്ലാസ് ലതാ മങ്കേഷ്കർ എന്ന് നാമകരണം ചെയ്തു.കുട്ടികൾ പ്രിയ ഗായികയുടെ പാട്ടുകൾക്ക് ചുവടുവച്ചു. ഗായികയുടെ ചിത്ര ആൽബം,ജീവചരിത്ര കുറിപ്പ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. പ്രഥമാദ്ധ്യപകൻ അലക്സാണ്ടർ ബേബിയുടെ നേതൃത്വത്തിൽ ആദരവ് അർപ്പിച്ചു. ബി.ആർ.സി ട്രെയിനർ ബി.ഷാനവാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എസ്.ആർ.ജി കൺവീനർ സിന്ധു ടി.ആർ,സ്റ്റാഫ് സെക്രട്ടറി എ.ആർ ബീന എന്നിവർ സംസാരിച്ചു.