general

ബാലരാമപുരം:വായ്പ അടച്ചു തീർന്നിട്ടും ജാമ്യമായി നൽകിയ പ്രമാണം തിരികെ നൽകാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തമിഴ്നാട് മർക്കന്റയിൻ ബാങ്ക് കോട്ടുഗൽ ശാഖയ്ക്ക് മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഴിഞ്ഞം സ്റ്റാൻലി,എ ശശികുമാർ,സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടൈറ്റസ്,എസ്.രാധാകൃഷ്ണൻ,സമിതി ഏരിയാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രൻ,അബ്ദുൾ സലാം, വടക്കേവിള രാജൻ,ശശി, ബ്ലോക്ക് മെമ്പർ ആർ.എസ്.വസന്തകുമാരി എന്നിവർ സംസാരിച്ചു.