
ബാലരാമപുരം:ബാലരാമപുരം പഞ്ചായത്ത് സ്കിൽ ഡെവലപ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം അഡ്വ.എം.വിൻസെന്റ് എം.എൽ.എ നിർവഹിച്ചു.സംഘം പ്രസിഡന്റ് എം.എച്ച് സലീം അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാർ സ്കിൽ ഡെവലപ്മെന്റ് മിഷന്റെയും ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വയം തൊഴിൽ പരിശീലന പദ്ധതിയുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. നിർദ്ധനരായ കിടപ്പുരോഗികൾക്കുള്ള ചികിത്സാ സഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി, വാർഡ് മെമ്പർ സക്കീർഹുസൈൻ,രാധാകൃഷ്ണൻ നായർ,എ.എം.സുധീർ,എം.എസ്.ഷിബുകുമാർ, പുന്നക്കാട് ബിജു,ടൗൺ ജുമാ മസ്ജിദ് പ്രസിഡന്റ് സുബൈർ.ജെ.എം,അജിത്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി വൈശാഖ്.എസ്.എസ് സ്വാഗതവും അനിത.കെ നന്ദിയും പറഞ്ഞു