
കല്ലമ്പലം: ഒറ്റൂരിൽ കൊയ്ത്ത് മഹോത്സവം നടന്നു.ഒറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക കർമ്മസമിതിയുടെ ഒരു ഗ്രൂപ്പ് നേരിട്ട് കൃഷി ചെയ്ത 15 ഏക്കർ നെൽകൃഷിയുടെ കൊയ്ത്ത് മഹോത്സവമാണ് കഴിഞ്ഞ ദിവസം നടന്നത്. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ.എസ്. ഷാജഹാൻ, ബാങ്ക് പ്രസിഡന്റ് ഡി.കാന്തിലാൽ, ബാങ്ക് സെക്രട്ടറി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ, ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി, ഒറ്റൂർ ഡിവിഷൻ മെമ്പർ ഡി.എസ്. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.