
കടയ്ക്കാവൂർ : ശ്രീനാരായണ ഗുരുദേവൻ തപസ് അനുഷ്ഠിച്ച കടയ്ക്കാവൂർ ഗുരു വിഹാറിലെ (കായ്മട , മണ്ണാത്തിമൂല) ഗുഹയിലുള്ള ഗുരു പ്രതിഷ്ഠയിലും ശിവക്ഷേത്രത്തിലും ഗുരുപുജയും കൽമണ്ഡപ വിളക്ക് സമർപ്പണവും ജൈവ കൃഷി വിളവെടുപ്പും സത്സംഗവും നടന്നു.ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും സ്വാമി
ബോധിതീർത്ഥയും ചടങ്ങുകൾക്ക് നേതൃത്വം നൽകി.സന്യാസി വര്യന്മാരെ ക്ഷേത്ര ശാന്തി അശോകൻ (റിട്ട. പ്രിൻസിപ്പൽ, ഹയർ സെക്കൻഡറി സ്ക്കൂൾ,അഞ്ചുതെങ്ങ്) പൂർണ്ണ കുംഭം നല്കി സ്വീകരിച്ചു.
ശിവക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച കൽമണ്ഡപ വിളക്കിൽ അവർ പ്രഥമദീപം തെളിച്ച്
ക്ഷേത്രമുറ്റത്ത് മാവിൻ തൈയും നട്ടു. ജൈവ കൃഷിയുടെ വിളവ് ശിവഗിരിയിലെ ഗുരു പുജയ്ക്ക് ക്ഷേത്ര കമ്മിറ്റി സമർപ്പിച്ചു.ഗുരുദേവനെ നേരിൽ കണ്ട് കെ.പി.രാഘവനാചാരി വരച്ച എണ്ണഛായാചിത്രവും സ്വാമിമാർ ദർശിച്ചു.ചരിത്ര പ്രാധാന്യമുള്ള ഗുരുവിഹാറിലേക്കുളള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സ്വാമിമാർ ആവശ്യപ്പെട്ടു.ഗുരുമന്ദിരം നവീകരിക്കാനും വിവാഹ മണ്ഡപവും യോഗ സ്കൂളും നിർമ്മിക്കാനുമുളള ശ്രമത്തിലാണ്.ഗുരുവിഹാർ സമുദ്ധാരണ യോഗം.സമുദ്ധാരണ യോഗം പ്രസിഡന്റ്,സെക്രട്ടറി,ട്രഷർ,ആർ.ഗോപിനാഥനാചാരി,രമണി,സജീവ് നാണു,റോയ് പ്രഭാകർ കടയ്ക്കാവൂർ,നയ്ന റോയ്,ആദിത്യ റോയ്,വിനയൻ എന്നിവർ പങ്കെടുത്തു.