kanja

നെയ്യാറ്റിൻകര:നെയ്യാറ്റിൻകര എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ മുക്കോല ഭാഗത്ത് നടത്തിയ പരിശോധനയിൽ 150 ഗ്രാം കഞ്ചാവും കടത്താൻ ഉപയോഗിച്ച ബൈക്കുമായി യുവാവ് അറസ്റ്റിലായി.കൊലപാതക കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കഠിനംകുളം മുണ്ടൻചിറ മണക്കാട്ടിൽ പുത്തൻ മീട്ടിൽ വിഷ്ണുവാണ് പിടിയിലായത്.എക്സൈസ് സംഘത്തെ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ സാഹസികമായിട്ടാണ് പിടികൂടിയത്.എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ നൂജൂ,ടോണി,അനീഷ്,പ്രസന്നൻ,അജിത്ത്,ഉമാപതി,സ്റ്റീഫൻ,ഹർഷകുമാർ ഡ്രൈവർ സുരേഷ്കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.