thakarnna-auto

കല്ലമ്പലം:ഓട്ടോകൾ കൂട്ടിയിടിച്ച് മറിഞ്ഞതിനെത്തുടർന്ന് നാലുപേർക്ക് പരിക്ക്.ഓട്ടോ ഡ്രൈവർമാരായ പോങ്ങോട് നജീം മൻസിലിൽ നജീമുദ്ദീൻ (46),ഡീസന്റ്മുക്ക് ഐരമൺനില സ്വദേശി കുക്കു എന്ന് വിളിക്കുന്ന ഷിജു (28), സുഹൃത്ത് വിനീത് (28),നജീമിന്റെ ഭാര്യ ഹസീന (42) എന്നിവർക്കാണ് പരിക്കേറ്റത്.ഡീസന്റ്മുക്ക് - പുല്ലൂർമുക്ക് റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെയായിരുന്നു അപകടം.ക്ഷീര കർഷകനായ നജീം ഭാര്യയുമൊത്ത് ബാങ്ക് ലോൺ അടയ്ക്കാനായി കല്ലമ്പലം ഭാഗത്തേക്ക് പോകവേ എതിർദിശയിൽ നിന്ന് വന്ന ഓട്ടോ നിയന്ത്രണം തെറ്റി നജീമിന്റെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുൻവശം തകർന്ന ഇരു ഓട്ടോകളും റോഡിലേക്ക് മറിഞ്ഞു.ഓടിക്കൂടിയ നാട്ടുകാർ ഓട്ടോകളുയർത്തി പരിക്കേറ്റ നാലുപേരെയും പുറത്തെടുത്ത് രണ്ട് ആംബുലൻസുകളിലായി പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു.തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ ഹസീനയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി.