anand-kannasa

തിരുവനന്തപുരം :ജവഹർ ബാൽ മഞ്ച് സംസ്ഥാന ചീഫ് കോ-ഓർഡിനേറ്ററായി ആനന്ദ് കണ്ണശയെ എ.ഐ.സി.സി നിയോഗിച്ചു.ജവഹർ ബാൽ മഞ്ചിൽ കഴിഞ്ഞ 15 വർഷമായി പ്രവർത്തിച്ചുവരുന്ന നേതാവും വിദ്യാഭ്യാസ,ജീവകാരുണ്യ പ്രവർത്തകനുമാണ് ആനന്ദ് കണ്ണശ.ജവഹർ ബാൽ മഞ്ച് (ജവഹർ ബാലജന വേദി) നെയ്യാറ്റിൻകര താലൂക്ക് കോ-ഓർഡിനേറ്റർ,ജില്ലാ കോ-ഓർഡിനേറ്റർ,ജില്ലാ വൈസ് ചെയർമാൻ,ജില്ലാ ചെയർമാൻ,സംസ്ഥാന കോ-ഓർഡിനേറ്റർ,സംസ്ഥാന വൈസ് ചെയർമാൻ എന്നീ പദവികൾ വഹിച്ചിരുന്നു. നിലവിലെ സംസ്ഥാന ചെയർമാൻ ജി.വി.ഹരിയെ ദേശീയ ചെയർമാനായി നിയോ​ഗിച്ചതോടെ ഒഴിവുവന്ന പോസ്റ്റിലാണ് ആനന്ദ് കണ്ണശയെ കോൺ​ഗ്രസ് ദേശീയ നേതൃത്വം നോമിനേറ്റ് ചെയ്തത്.കേരളത്തെ കൂടാതെ, പഞ്ചാബ്,ഛത്തീസ്​ഗഡ്,തെലങ്കാന,ആന്റമാൻ-നിക്കോബാർ,ചണ്ഡീ​ഗഡ് എന്നിവിടങ്ങളിലും പുതിയ ചീഫ് കോ-ഓർഡിനേറ്റർമാരെ നിയമിച്ചതായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണു​ഗോപാൽ അറിയിച്ചു.