
കാട്ടാക്കട:വിദ്യാകിരണം മിഷൻ പദ്ധതിയുടെ ഭാഗമായി പൂവച്ചൽ വെക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ട് അഞ്ച് കോടി രൂപ മുടക്കി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെയും ഒരു കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ലാബ് സമുച്ചയത്തിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മന്ത്രി വി.ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കും.അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ സ്കൂൾ മന്ദിരങ്ങളുടെ താക്കോൽ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റ് വാങ്ങും.സംസ്ഥാന മന്ത്രിമാർ,അടൂർ പ്രകാശ് എം.പി,ചീഫ് സെക്രട്ടറി വി.പി ജോയി,പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ,ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പി.ടി.എ-എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികങ്ങളുടെ മുന്നോടിയായി 53 സ്കുളുകളുടെ കെട്ടിടങ്ങളാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് പൂവച്ചലിൽ നടക്കുന്നത്.ബാക്കി സ്ഥലങ്ങളിൽ ഓൺലൈനായി ഉദ്ഘാടനങ്ങൾ നടക്കും.