photo

പാലോട്: കുശവൂർ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിനിയെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പാലോട് കുശവൂർ കുന്നുംപുറത്ത് വീട്ടിൽ വിപിനാണ് (23) പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് കുശവൂർ ബസ് സ്റ്റോപ്പിൽ നിന്ന കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടിയെ കൈയിൽ പിടിച്ചു വലിച്ച് തൊട്ടടുത്തുള്ള കടയുടെ സൈഡിലേക്കു കൊണ്ടുപോയി അപമാനിക്കുകയായിരുന്നു.

ഇതു കണ്ട നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത്, പെൺകുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മുൻപ് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പോക്സോ നിയമപ്രകാരം ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.