
വർക്കല:അയിരൂർ എം.ജി.എം മോഡൽ സ്കൂളിലെ സ്റ്റാഫ് അംഗങ്ങൾ സമാഹരിച്ച ഭക്ഷണപ്പൊതികൾ ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂർവം പരിപാടിക്കുവേണ്ടി ചെമ്മരുതി മേഖലാ ഭാരവാഹി രാകേഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ.എസ്.പൂജയിൽ നിന്ന് ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി സാജൻ,അദ്ധ്യാപകരായ ഉദയകുമാരി, എസ്.അനിഷ്കർ,സി.ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.തിരുവനന്തപുരം മെഡിക്കൾ കോളേജ്ആശുപത്രിയിലെ നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകുന്നതിനാണ് ഭക്ഷണപ്പൊതികൾ സമാഹരിച്ചത്.